വേർപിരിയൽ എന്നും വേദനാജനകം ആണ്. സ്വന്തം പ്രിയതമേയും, അപ്പനെയും, അമ്മയെയും, കൂടെപ്പിറപ്പുകളെയും വിട്ട് നല്ലൊരു നാളേയ്ക്ക് വേണ്ടി വിമാനത്താവളത്തിൽ നിന്നും പറന്നുയരുമ്പോൾ ചങ്കിനു അകത്തു ഉണ്ടാകുന്ന ഒരു ആളൽ നൈമിഷികമായ വേർപാട് സമ്മാനിക്കുന്നതാണ്.
ഇതു പോലെ, സൃഷ്ടാവാം ദൈവം സൃഷ്ട്ടിയുടെ ആരംഭത്തിങ്കൽ തന്നെ രണ്ടു പേരെ തമ്മിൽ വേർപിരിച്ചു. എന്നാൽ, അവരെ വേർപിരിച്ചു കഴിഞ്ഞിട്ട് ഉടയവൻ പറഞ്ഞു, "അത് നല്ലതു". ആ പങ്കാളികളുടെ പേരാണ്, ഇരുളും-വെളിച്ചവും (ഉത്പത്തി 1 :4 ). ഇരുൾ നിറഞ്ഞ കാലത്തു ഭൂമി പാഴായും ശൂന്യം ആയും ഇരുന്നു എന്നാൽ വെളിച്ചം പ്രകാശിച്ചതു മുതൽ ഭൂമി ഫലം പുറപ്പെടുവിക്കുവാൻ ആരംഭിച്ചു.
താങ്കളുടെ ജീവിതത്തിൽ ദൈവം ചില വേർപ്പെടുത്തൽ കൊണ്ട് വന്നിട്ടുണ്ടെങ്കിൽ അത് നന്മയ്ക്കു വേണ്ടി ആണ്. ഇരുളിനോട് മറപറ്റി ജീവിക്കുന്നത് മതിയാക്കി "ഞാൻ ലോകത്തിന്റെ വെളിച്ചം ആകുന്നു" എന്ന് അരുളിയ സത്യവെളിച്ചം ആയ ക്രിസ്തുവിനോടൊപ്പം ജീവിക്കാം. നൽ-ഫലങ്ങൾ പുറപ്പെടുവിക്കാം .
പ്രാർത്ഥന:- സൃഷ്ടാവാം ദൈവമേ ഇരുളിലും നിന്നും വെളിച്ചത്തിങ്കലേക്ക് എന്നെ നയിക്കേണമേ
ഉല്പത്തി 1 : 4 ". . . ദൈവം വെളിച്ചവും ഇരുളും തമ്മിൽ വേർപിരിച്ചു."
Comments